റൊണാൾഡീഞ്ഞോയെയും സഹോദരൻ റോബർട്ടോയെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്നും വ്യാജ യാത്രാ രേഖകളുമായി കസ്റ്റഡിയിലാണെന്നും പാരഗ്വേ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇരുവരും നിരീക്ഷണത്തിലാണെന്നും അതിനു ശേഷം മാത്രമേ ഇരുവരെയും അറസ്റ്റ് ചെയ്യുമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.