Home » photogallery » sports » RUSSIAN TENNIS BEAUTY MARIA SHARAPOVA HOT PHOTOS

ടെന്നീസ് കോർട്ടിനോട് വിട പറഞ്ഞ റഷ്യൻ സുന്ദരി; മരിയ ഷറപ്പോവയുടെ ചിത്രങ്ങൾ കാണാം

2005 ലാണ് ഷറപ്പോവ ആദ്യമായി ലോക ഒന്നാം നമ്പർ താരമാകുന്നത്. 2016 ഓടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലും പിന്നാലെ വിവാദവും ഷറപ്പോവയ്ക്കൊപ്പം കൂടി. തുടർന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ഷറപ്പോവയ്ക്ക് വിലക്കേർപ്പെടുത്തി. "തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ടെന്നീസ് എന്ന പർവതമാണ് കാണുന്നത്. കയറ്റിറക്കങ്ങളിലൂടെയായിരുന്നു എന്റെ യാത്ര. പക്ഷേ, ആ കൊടുമുടിയിൽ നിന്നുള്ള കാഴ്ച്ച അതിമനോഹരമായിരുന്നു"- ഷറപ്പോവയുടെ വാക്കുകൾ. 28 വർഷങ്ങൾക്കും അഞ്ച് ഗ്രാന്റ് സ്ലാം നേട്ടങ്ങൾക്കും ശേഷം ജീവിതത്തിലെ മറ്റൊരു പർവതാരോഹണത്തിനുള്ള ഒരുക്കത്തിലാണെന്നും ഷറപ്പോവ പറയുന്നു.