താരത്തിന്റെ കരിയറിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത പ്രകടനങ്ങളിലൊന്നായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ കിടിലന്‍ സ്പെല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഒമ്പതു വിക്കറ്റിനു 141 റണ്‍സാണ് നേടാനായത്. പാകിസ്ഥാന് ഈ ലക്ഷ്യം അത്ര വെല്ലുവിളിയുയര്ത്താനിടയില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ പാകിസ്ഥാനെ പിടിച്ചുകെട്ടിയ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയവും കൈക്കലാക്കുകയായിരുന്നു.
പാക് നായകന് മിസ്ബാഹുല്‍ ഹഖും (43) യാസിര്‍ അറാഫത്തുമായിരുന്നു (11) ക്രീസില്‍. ആദ്യ ബോള്‍ നേരിട്ടത് അറഫാത്തായിരുന്നു. നേടാനായത് ഒരു റണ്‍സ് മാത്രം. അടുത്ത ബോളില്‍ മിസ്ബ ബൗണ്ടറി പായിച്ചു. തൊട്ടുത്ത ബോളില്‍ രണ്ടു റണ്‍സും നേടി. നാലാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഇതോടെ പാകിസ്താന് വിജയത്തിന്റെ പടിവാതില്ക്കല് വരെയെത്തി.
ബൗണ്ടറി ലൈനിന് അരികില്‍ പാകിസ്ഥാന് താരങ്ങള്‍ വിജയമാഘോഷിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു. കാരണം രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഓഫ് സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളാണ് ശ്രീ അഞ്ചാമതായി എറിഞ്ഞത്. മിസ്ബ കട്ട് ഷോട്ടിനു ശ്രമിച്ചെങ്കിലും മിസ്സായി.
ഇതോടെ അവസാന ബോളില്‍ വേണ്ടത് ഒരു റണ്‍സ് മാത്രം. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ അവസാന പന്തില്‍ മിസ്ബ ആഞ്ഞുവീശിയെങ്കിലും അതു ശരിയായി കണക്ടായില്ല. കവര്‍ ഏരിയിയല്‍ നിന്നും പന്ത് ഫീല്‍ഡ് ചെയ്ത യുവരാജ് സിങ് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്കു ത്രോ ചെയ്തു. ഈ ബോള്‍ പിടിച്ചെടുത്ത് ശ്രീ സ്റ്റംപ് ചെയ്യുമ്പോള്‍ മിസ്ബ റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതോടെ മല്‍സരം നാടകീയ സമനിലയില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന ബൗള്‍ ഔട്ടില്‍ ഇന്ത്യ 3-0ന്റെ ത്രസിപ്പിക്കുന്ന വിജയവും സ്വന്തമാക്കി.