ഇന്ത്യയ്ക്കായി ആറു ലോകകപ്പുകള്‍ കളിച്ച താരമാണ് സച്ചിന് ടെണ്ടുല്‍ക്കര്‍. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ചുറികള്‍ എന്നീ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്.
2/ 7
ഇപ്പോൾ ഇതാ ഇംഗ്ലണ്ട് ലോകകപ്പില്‍ ക്രിക്കറ്റ് കരിയറിലെ പുതിയൊരു ഇന്നിങ്സിന് തുടക്കമിടുകയാണ് താരം.
3/ 7
ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സച്ചിന് കമന്റേറ്ററായി അരങ്ങേറ്റം കുറിക്കും. ഓവലിലെ കമന്ററി ബോക്സില്‍ എക്സ്പേര്‍ട്ട് പാനലിനൊപ്പം സച്ചിനുമുണ്ടാകും.
4/ 7
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ഷോയില്‍ 'സച്ചിന് ഓപ്പണ്‍സ് എഗെയ്ന്' എന്ന സെഗ്മെന്റില്‍ ക്രിക്കറ്റ് ദൈവത്തെ വീണ്ടും കാണാം.
5/ 7
ആറു ലോകകപ്പുകളിലായി 2278 റണ്‍സാണ് സച്ചിൻ അടിച്ചുകൂട്ടിയത്.
6/ 7
ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 2003ല്‍ 11 മത്സരങ്ങളില്‍ നിന്ന് 673 റൺസാണ് സച്ചിൻ നേടിയത്.