ബാഡ്മിന്റൺ താരം സൈന നെഹ് വാളും ഭർത്താവും ബാഡ്മിന്റൺ താരവുമായ പി കശ്യപും ഹോളിഡേ ആഘോഷത്തിലാണ്. മാലിദ്വീപിൽ ഹോളിഡേ ആഘോഷിക്കുന്ന ചിത്രങ്ങൾ സൈന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.(Image: Instagram)
2/ 23
ഹാപ്പി ഹോളിഡേ, ഹോളിഡേ മൂഡ് എന്നീ ക്യാപ്ഷനുകളിലാണ് സൈന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. (Image: Instagram)
3/ 23
ബാഡ്മിന്റൺ പരിശീലനങ്ങളില്‍ നിന്നടക്കം ചെറിയൊരു ഇടവേള എടുക്കുന്നതായി ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മനോഹരമായ മാലിദ്വീപ് തീരത്തെ പ്രണയാർദ്ര നിമിഷങ്ങളുടെ ചിത്രങ്ങൾ സൈന പങ്കുവെച്ചത്. (Image: Instagram)
4/ 23
ഇരുവരുടെയും അടുത്ത സുഹൃത്തായ സായ് പ്രണീതാണ് ചില ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇതാദ്യമായിട്ടാണ് കശ്യപിനൊപ്പമുള്ള ഹോളിഡേ ആഘോഷങ്ങളുടെ ചിത്രങ്ങൾ സൈന പങ്കുവെച്ചിരിക്കുന്നത്.(Image: Instagram)
5/ 23
2018 ഡിസംബർ 14നായിരുന്നു സൈനയും കശ്യപും വിവാഹിതരായത്. ഏറെക്കാലം ഇരുവരും പ്രണയത്തിലായിരുന്നു. ലോക ബാഡ്മിന്റണിലെ മുൻ ഒന്നാം നമ്പർ താരമാണ് സൈന. (Image: Instagram)
6/ 23
ഡെൻമാർക്ക് ഓപ്പണിൽ നിന്ന് ഇരുവരും വിട്ടുനിന്നിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജനുവരി മുതൽ ബാഡ്മിന്റണിൽ സജീവമാകുമെന്നാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്. ജനുവരിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ടൂറിൽ ഇരുവരും പങ്കെടുക്കും. (Image: Instagram)
7/ 23
സൈനയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡ് ചിത്രം ഒരുങ്ങുകയാണ്. പരിണീതി ചോപ്രയാണ് സൈനയായി എത്തുന്നത്. അമോൽ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.(Image: Instagram)