ആദ്യ വിബിംൾഡൺ (Wimbledon 2022)കിരീടം എന്ന മോഹം സാനിയ മിർസയ്ക്ക് ( Sania Mirza) ഇനിയുമകലെ. വിംബിൾഡൺ മിക്സഡ് ഡബിൾസ് സെമി ഫൈനലിൽ സാനിയ മിർസ- ക്രൊയേഷ്യൻ താരം മാറ്റ് പവിക് സഖ്യം പരാജയപ്പെട്ടു. (image: Instagram)
2/ 6
നീൽ സ്കുപ്സ്കി- ഡിസയരെ ക്രൗചിക് സഖ്യമാണ് സാനിയ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 5-7, 4-6. ആദ്യ സെറ്റിൽ സാനിയ-പവിക് സഖ്യം സ്വന്തമാക്കിയപ്പോൾ വിജയ പ്രതീക്ഷയിലായിരുന്നു ആരാധകർ.(Image: Instagram)
3/ 6
എന്നാൽ രണ്ടാം സെറ്റിൽ കളി മാറി. രണ്ടാം സെറ്റ് പകുതിയിൽ സ്കുപ്സ്കി-ക്രൗചിക് സഖ്യം കളിയുടെ ഗതി മാറ്റിത്തുടങ്ങി. 7-5 ന് രണ്ടാം സെറ്റ് സഖ്യം സ്വന്തമാക്കിയതോടെ വിജയ പ്രതീക്ഷയും ഉയർന്നു. (Image: Instagram)
4/ 6
മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം പ്രതീക്ഷിച്ചെങ്കിലും അനായാസം സ്കുപ്സ്കി-ക്രൗചിക് സെറ്റും ഗെയിമും സ്വന്തമാക്കി. 4-6 നാണ് മൂന്നാമത്തേയും അവസാനത്തേയും സെറ്റ് സാനിയ സഖ്യം വിട്ടുനൽകേണ്ടി വന്നത്.
5/ 6
2009 ലും 2012 ലും ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം മഹേഷ് ഭൂപതിക്കൊപ്പം സാനിയ സ്വന്തമാക്കിയിരുന്നു. (Image: Insagram)
6/ 6
വിംബിൾഡൺ മിക്സഡ് ഡബിൾസിൽ സെമി ഫൈനൽ വരെ എത്തിയതോടെ ആദ്യ കിരീടം നേട്ടം ആരാധകരും സ്വപ്നം കണ്ടുതുടങ്ങി. 2014 ൽ യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസിലും ബ്രൂണോ സോർസിനൊപ്പം സാനിയ കിരീടം ചൂടിയിരുന്നു. (image: Instagram)