ഇന്നിംഗ്സിൽ ആറ് സിക്സർ നേട്ടം 22 തവണ കൈവരിച്ച ക്രിസ് ഗെയിൽ ഒന്നാമതും 11 തവണ നേടിയ എബി ഡിവില്ലിയേഴ്സ് രണ്ടാമതുമാണ്. ഒമ്പത് ഇന്നിംഗ്സുകളിൽ ആറോ അതിലധികമോ സിക്സറുകൾ നേടിയ ആന്ദ്രേ റസൽ ആണ് മൂന്നാമത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച് ഓസീസ് ഓൾറൌണ്ടർ ഷെയ്ൻ വാട്സനാണ് നാലാമത്. ആറ് വീതം തവണ ഈ നേട്ടം കൈവരിച്ച രാജസ്ഥാൻ താരങ്ങളായ ജോസ് ബട്ട്ലറും സഞ്ജു സാംസണുമാണ് തുടർന്നുള്ള സ്ഥാനങഅങളിൽ.