സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; ഗോൾകീപ്പർ താരം വി മിഥുൻ ക്യാപ്റ്റൻ
ഗോൾകീപ്പർ താരം വി മിഥുൻ ആണ് ക്യാപ്റ്റൻ. ടീം അംഗങ്ങൾ: സച്ചിൻ സുരേഷ്, അജിൻ ടോം, അലക്സ് സജി, റോഷൻ വി. ജിജി, ഹൃഷിദത്ത്, വിഷ്ണു, എമിൽ ബെന്നി, വിബിൻ തോമസ്, സഞ്ജു.ജി, ശ്രീരാഗ് വിജി, ലിയോൺ അഗസ്റ്റിൻ, താഹിർ സമാൻ, ജിജോ ജോസഫ്, റിഷാദ്, അഖിൽ, ശിഹാദ് നെല്ലിപറമ്പൻ, മൗസുഫ് നിസാൻ, ജിഷ്ണു ബാലകൃഷ്ണൻ, ജിതിൻ എം.എസ്.
കഴിഞ്ഞവർഷം സന്തോഷ് ട്രോഫിയിൽ കളിച്ച രണ്ടു താരങ്ങൾ മാത്രമാണ് നിലവിലെ ടീമിലുള്ളത്. കോഴിക്കോട് അടുത്ത മാസം അഞ്ചു മുതലാണ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആന്ധ്രയും തമിഴ്നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം.