തിരുവനന്തപുരം : റൺ അടിച്ചു കൂട്ടുന്നതിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും നായകന്റെ വഴിയിലാണ് ഉപനായകനും. ശുദ്ധ വെജിറ്റേറിയനാണ് ക്യാപ്ടൻ കോലി.
2/ 5
കോവളത്തെ റാവിസ് ഹോട്ടലിൽ ജൈവ പച്ചക്കറികൾ ഉപയോഗിച്ചുള്ള വെജിറ്റേറിയൻ സദ്യയാണ് കോലിക്കായി ഒരുക്കിയത്. ഇതുകണ്ട് കൊതിതോന്നിയ രോഹിത് ശർമയും വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ടു.
3/ 5
ഇതേത്തുടർന്നാണ് റാവിസിലെ സ്പെഷലായ റോയൽ ട്രാവൻകൂർ താലി രോഹിതിന്റെ തീൻമേശയിലെത്തിയത്. ഷെഫ് സുരേഷ് നായരാണ് രോഹിതിനായി താലി തയാറാക്കിയത്.
4/ 5
അങ്ങനെ, വെണ്ടയ്ക്ക തോരൻ, വഴുതനങ്ങ മെഴുക്ക് പുരട്ടി, പരിപ്പു കറി, പപ്പടം, ചമ്മന്തി എന്നിവ ഉൾപ്പെട്ട സമൃദ്ധമായ സ്പെഷൽ നാടൻ സദ്യ തന്നെരോഹിതിനും കിട്ടി.
5/ 5
താലിയുണ്ട് മനം നിറഞ്ഞ രോഹിതിന്റെ ബാറ്റിൽ നിന്ന് കാര്യവട്ടത്ത് സിക്സറുകളുടെ റൺ താലിയാണ് ആരാധകർ ഉറപ്പിക്കുന്നത്.