ഹൈദരാബാദ്: ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തിക്കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങൾ വാദപ്രതിവാദങ്ങൾ തുടരുകയാണ്.
2/ 5
പൊലീസ് നടപടിയെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. എന്താണ് ചെയ്യേണ്ടതെന്ന് പൊലീസ് കാണിച്ചു തന്നെന്നും , ഭാവിയിൽ ഇത്തരമൊരു കൃത്യം ചെയ്യാൻ ആർക്കും ധൈര്യം വരരുതെന്നും ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾ ആഹ്ലാദം പങ്കുവെയ്ക്കുന്ന വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് ഹർഭജന്റെ പ്രതികരണം.
3/ 5
വനിതാ കായിക താരങ്ങളായ പി വി സിന്ധു, സൈന നെഹ്വാൾ, ഗീത ഫോഗട്ട് എന്നിവരും പൊലീസ് നടപടിയെ അനുകൂലിച്ച് രംഗത്തെത്തി. മഹത്തായ കർമം. ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു-എന്നാണ് സൈനയുടെ ട്വീറ്റ്. ഹൈദരാബാദ് പൊലീസിനെ ഹാഷ്ടാഗ് ചെയ്തിട്ടുണ്ട്.
4/ 5
രക്ഷസൻമാരുടെ നിഗ്രഹം. ഞങ്ങൾ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. ഗീതാഫൊഗാട്ട് കുറിച്ചു. നീതി നടപ്പാക്കപ്പെട്ടു എന്നാണ് സിന്ധുവിന്റെ പ്രതികരണം.
5/ 5
അതേസമയം പൊലീസ് നടപടിയെ ബാഡ്മിന്റൺ താരം ജ്വാലഗുട്ട ചോദ്യം ചെയ്യുന്നു. ഇത് പീഡന ശ്രമങ്ങൾ തടയുമോ എന്ന് ജ്വാല ചോദിക്കുന്നു. സമൂഹത്തിലെ നില നോക്കാതെ എല്ലാ റേപ്പിസ്റ്റുകളെയും ഇത്തരത്തിൽ ശിക്ഷിക്കുമോ എന്നും അവർ ചോദിക്കുന്നു