ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരിയാണ് കാനഡയിലെ ഒട്ടാവ സംസ്ഥാനത്തെ കവാന് വാന്‍-ലിന്‍ഡ്സേ ദമ്പതികളുടെ മകളായ റോറി വാന്‍. (Image:Rory van Ulft/Instagram)
2/ 8
നേരത്തെ അമേരിക്കയില്‍ നടന്ന അണ്ടര്‍11,13 കാറ്റഗറി മല്‍സരങ്ങളില്‍ വിജയിച്ച പെണ്‍കുട്ടി യൂത്ത് നാഷണല്‍ ചാമ്പ്യനായി. (Image:Rory van Ulft/Instagram)
3/ 8
അഞ്ചാം വയസുമുതല്‍ പരിശീലനം തുടങ്ങിയ പെണ്‍കുട്ടിക്ക് 61 കിലോഗ്രാം വരെ സ്ക്വാറ്റ് ചെയ്യാനാവും. വെയിറ്റ് ലിഫ്റ്റിങിന് പുറമെ ജിംനാസ്റ്റിക് താരവും കൂടിയാണ് റോറി വാന്റെ.(Image:Rory van Ulft/Instagram)
4/ 8
നാലടി മാത്രം ഉയരമുള്ള റോറി വാന്റെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ റിക്കോര്‍ഡ് 80 കിലോഗ്രാമാണ്. (Image:Rory van Ulft/Instagram)
5/ 8
'' ശക്തയാവുന്നത് ഇഷ്ടമാണ്. കൂടുതല്‍ ശക്തിയുണ്ടാവുന്നത് കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സഹായിക്കുന്നു 'റോറി പറയുന്നു. (Image:Rory van Ulft/Instagram)
6/ 8
ആഴ്ച്ചയില്‍ ഒമ്പതുമണിക്കൂര്‍ ജിംനാസ്റ്റിക്സ് പരിശീലനത്തിനും നാലു മണിക്കൂര്‍ വെയ്റ്റിലിഫ്റ്റിങ്ങിനുമായി മാറ്റിവെക്കുന്ന റോറി മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. (Image:Rory van Ulft/Instagram)
7/ 8
വെയിറ്റ് ലിഫ്റ്റിങ്, ജിംനാസ്റ്റിക്സ് എന്നിവയിലെ പ്രമുഖരായ കോച്ചുമാരുടെയും സ്പോര്‍ട്സ് മെഡിസിന് ഡോക്ടര്‍മാരുടെയും സേവനവും റോറി ഉപയോഗിക്കുന്നുണ്ട്.(Image:Rory van Ulft/Instagram)
8/ 8
പരുക്കുകള്‍ പറ്റാതിരിക്കല്‍ പ്രധാനമാണെന്നതിനാലാണ് ശാസ്ത്രീയമായി പരിശീലനം നടത്തുന്നത്. (Image:Rory van Ulft/Instagram)