നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവിന്റെ കന്നി ഐപിഎല്‍ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തിരുന്നു. 49 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ആരാധകരുടെ സ്കൈ നേടിയത്. ആറ് സിക്സും 11 ഫോറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മുംബൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ റാഷിദ് ഖാന്റെ പ്രകടനമാണ് ഗുജറാത്തിന്റെ തോല്‍വി ഭാരം കുറച്ചത്. തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ച റാഷിദ് 32 പന്തില്‍ നിന്ന് 10 സിക്സും മൂന്ന് ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.