Home » photogallery » sports » T20 WORLD CUP 2021 INDIA VS PAKISTAN MS DHONI GIVES TIPS TO VIRAT KOHLI DURING PRACTICE SESSION TRANSPG
India vs Pakistan, T20 World Cup 2021: പാകിസ്ഥാനുമായുള്ള മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്ലിക്ക് ക്ലാസെടുത്ത് എം എസ് ധോണി
T20 World Cup 2021 India vs Pakistan: ദുബായിൽ ഞായറാഴ്ച രാത്രി 7.30നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. ബദ്ധവൈരികളെ നേരിടാനൊരുങ്ങുമ്പോൾ മികച്ച തയാറെടുപ്പിലാണ് ഇന്ത്യൻ ടീം
2021 ടി20 ലോകകപ്പിലെ സൂപ്പർ 12ലെ ഏവരും കാത്തിരുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരം രാത്രി 7.30ന് ദുബായ് ഗ്രൗണ്ടിൽ നടക്കും. ഈ മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ വിരാട് കോഹ്ലിയുടെയും ബാബർ അസമിന്റെയും ടീമുകൾ പഴുതുകൾ അടച്ചുള്ള തയാറെടുപ്പിലാണ്. (pc:afp)
2/ 7
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ 2021 ലെ ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ മെന്ററായി നിയമിച്ചിരുന്നു. ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് മുമ്പ്, ടീമിന്റെ മെന്റർ ധോണി ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ക്ലാസ് എടുക്കുന്ന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. (pc:afp)
3/ 7
പാകിസ്ഥാനുമായുള്ള മത്സരത്തിന് മുമ്പ്, ടീം ഇന്ത്യ മൈതാനത്ത് കഠിനമായി പരിശീലനത്തിലായിരുന്നു. ഈ സമയത്ത് ധോണി കളിയെക്കുറിച്ചുള്ള നുറുങ്ങുകൾ കോഹ്ലിക്ക് നൽകുന്നത് ചിത്രങ്ങളിൽ കാണാം. (pc:afp)
4/ 7
ചിത്രങ്ങളിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുമായി സംസാരിക്കുന്നതും കാണാം. (pc:afp)
5/ 7
പാകിസ്ഥാനുമായുള്ള മത്സരത്തിന് മുമ്പ്, പരിശീലന സെഷനിൽ ഒരു ത്രോഡൗൺ സ്പെഷ്യലിസ്റ്റിന്റെ വേഷമായിരുന്നു ധോണി ചെയ്തത്. ത്രോഡൗൺ സ്പെഷ്യലിസ്റ്റുകളായ രാഘവേന്ദ്ര, നുവാൻ, ദയാനന്ദ് എന്നിവരെ ധോണി സഹായിക്കുന്നതും ചിത്രങ്ങളിൽ കാണാം.
6/ 7
T20 World Cup: പാകിസ്ഥാനെതിരെ ഇന്ത്യ 8 ടി 20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അതിൽ 6 എണ്ണവും വിജയിച്ചു. ഒരു മത്സരം സമനിലയായപ്പോൾ ഒരു മത്സരം തോറ്റു. പാകിസ്ഥാനെതിരായ അവസാന നാല് ടി 20 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു (ഫയൽ ചിത്രം- എപി)
7/ 7
എം എസ് ധോണിയുടെ നേതൃത്വത്തിൽ 2007 ൽ ജോഹന്നാസ്ബർഗിൽ നടന്ന ടി 20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ 5 റൺസിന് പരാജയപ്പെടുത്തി. (ഫയൽ ഫോട്ടോ: afp)