ഇന്നലെ രാത്രിയാണ് ഓസ്ട്രേലിയൻ പര്യടനത്തിനായി ടീം ഇന്ത്യ പുറപ്പെട്ടത്. മുപ്പതംഗ സംഘമാണ് ഇന്ത്യൻ ടീമിലുള്ളത്. ബിസിസിഐ തയ്യാറാക്കിയ പ്രത്യേക പിപിഇ കിറ്റ് ധരിച്ചാണ് താരങ്ങൾ ഓസ്ട്രേലിയയിലേക്ക് പറന്നത്. (Image:BCCI)
2/ 8
റെയിൻ കോട്ടിന് സമാനമായ പിപിഇ കിറ്റ് ധരിച്ച ടീമിന്റേയും താരങ്ങളുടേയും ചിത്രങ്ങൾ ബിസിസിഐ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജയിച്ചു വരൂ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് കമന്റ് നൽകിയിരിക്കുന്നത്.
3/ 8
നവംബർ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ട്വന്റി-20, മൂന്ന് ഏകദിനം, നാല് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുന്നത് ഇന്ത്യൻ ടീമിന് ചെറിയ ആശങ്കയും നൽകുന്നുണ്ട്.
4/ 8
ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമ്പ് പിപിഇ കിറ്റും മാസ്കും ധരിച്ച് തയ്യാറായി നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. "ഞങ്ങൾ നിങ്ങളുടെ റെയിൻകോട്ട് കുടുംബം" എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
5/ 8
കോവിഡ് മഹാമാരിയെ തുടർന്ന് എട്ട് മാസത്തിന് ശേഷമാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരത്തിന് പുറപ്പെടുന്നത്. ഐപിഎല്ലിൽ പല ടീമുകളിലായി പരസ്പരം പോരടിച്ച താരങ്ങൾ ഒറ്റക്കെട്ടായി ഓസ്ട്രേലിയയെ പരാജയപ്പെടുത്തുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
6/ 8
നവംബർ 27 നാണ് പരമ്പര ആരംഭിക്കുന്നത്. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദിന മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിന് ശേഷം നവംബർ 29, ഡിസംബർ 2 തീയ്യതികളിലാണ് മറ്റ് രണ്ട് ഏകദിനങ്ങൾ.
7/ 8
ഡിസംബർ നാലിനാണ് ആദ്യ ടി-20 മത്സരം നടക്കുക. ഡിസംബർ 6, 8 എന്നിങ്ങനെ അടുത്ത രണ്ട് മത്സരങ്ങളും നടക്കും.
8/ 8
ഡിസംബർ 17 മുതൽ 21 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം. ഇതിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും.