ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനാവുന്നു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്രിവാലയെയാണ് കരുണ്‍ ജീവിതസഖിയാക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ സന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ബെംഗലൂരുവിലാണ് സ്ഥിരതാമസമെങ്കിലും മലയാളിയാണ് കരുണ്‍ നായര്‍. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശികളായ കലാധരന്‍ നായരുടെയും പ്രേമയുടെയും മകനാണ് കരുണ്‍. 2016 ല്‍ ചെന്നൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയതോടെയാണ് ശ്രദ്ധേയനായത്.