2013 മുതൽ മറ്റ് രാജ്യങ്ങളിൽ വെച്ചുനടക്കുന്ന പരമ്പരകളിൽ അല്ലാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി മത്സരങ്ങൾ കളിക്കുന്നില്ല. ഏറ്റവും ഒടുവിൽ മൂന്ന് ഏകദിന മത്സരങ്ങൾക്കായാണ് പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യൻ ടീം അവസാനമായി പാകിസ്ഥാൻ സന്ദർശിച്ചത് 2006ൽ രാഹുൽ ദ്രാവിഡ് ക്യാപ്ററനായിരുന്നപ്പോഴായിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐസിസി പരമ്പരകളില്‍ അല്ലാതെ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം ഏറ്റുമുട്ടിയിട്ടില്ല.