ടെന്നിസിൽ ഡബിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിർസ - അങ്കിത റെയ്ന സഖ്യം ഉക്രൈന്റെ ഇരട്ട സഹോദരിമാരായ നാദിയ കിച്ചെനോക്ക് - ലിയൂഡ് മൈല സഖ്യത്തോട് തോറ്റ് പുറത്തായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ഇന്ത്യൻ സഖ്യം തോൽവി സമ്മതിച്ചത്. ആദ്യ സെറ്റ് ദയനീയമായി തോറ്റ അവർ രണ്ടാം സെറ്റ് നേടി പ്രതീക്ഷ പകർന്നെങ്കിലും മൂന്നാം സെറ്റിൽ ഉക്രൈൻ സഖ്യത്തിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ കീഴ്നടങ്ങുകയായിരുന്നു. സ്കോർ: 6-0, 6-7, 8-10 (IG/Ankita Raina)
തുഴച്ചിലിൽ ലൈറ്റ്വെയ്റ്റ് ഡബിൾ സ്കൾസ് വിഭാഗത്തിൽ ഇന്ത്യയുടെ താരങ്ങളായ അർജുൻ ലാൽ ജാട്ടും അരവിന്ദ് സിങ്ങും ഹീറ്റ്സിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ സെമിഫൈനലിലേക്ക് യോഗ്യത നേടി. സീ ഫോറെസ്റ് വാട്ടർവെയ്സിൽ നടന്ന മത്സരത്തിൽ 6:51:36 സെക്കൻഡിൽ മൂന്നാം സ്ഥാനത്താണ് ഇവർ മത്സരം അവസാനിപ്പിച്ചത്. (AFP Photo)
ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെ തോല്‍പ്പിച്ചാണ് സിന്ധു തുടങ്ങിയത്. കേവലം 13 മിനിട്ടിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 21-7, 21-10 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തകർപ്പൻ ജയം. (AP Photo)
ഒളിമ്പിക്സിൽ വനിതകളുടെ ടേബിൾ ടെന്നീസ് സിംഗിൾസ് മത്സരത്തിൽ മണിക ബത്ര മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം റൗണ്ട് മത്സരത്തിൽ ഉക്രൈൻ താരമായ മാർഗരിറ്റ പെസോട്സ്കയെയാണ് ബത്ര പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകൾ നഷ്ടപെട്ടതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കിയത്. ലോക റാങ്കിങ്ങിൽ തന്നെക്കാൾ മുന്നിലായിരുന്ന മാർഗരിറ്റ പെസോട്സ്കയെ 57 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മൂന്നിനെതിരെ നാല് സെറ്റുകൾ സ്വന്തമാക്കിയാണ് ബത്ര വിജയം നേടിയത്. സ്കോര്‍ 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. (AP Photo)
ബോക്സിങ്ങിൽ പുരുഷന്മാരുടെ 63കിലോ വിഭാഗത്തിലൂടെ ഇന്ത്യക്കായി ഒളിമ്പിക്സിൽ അരങ്ങേറിയ മനു കൗശിക് ( ചുവപ്പ് ജേഴ്സി) ബ്രിട്ടന്റെ ലൂക്ക് മക്കോർമാക്കിനോട് ആദ്യ റൗണ്ടിൽ 4-1ന് തോറ്റ് പുറത്തായി. അരങ്ങേറ്റ മത്സരത്തിൽ എതിരാളിക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തതെങ്കിലും മികവ് തുടരാൻ കഴിഞ്ഞില്ല. (AFP Photo)