ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് ടോട്ടനത്തിന്റെ ദക്ഷിണകൊറിയന്‍ താരം സണ്‍ ഹ്യുങ് മിന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരം സൺ സ്വന്തമാക്കി. ബ്രൈട്ടണെതിരായ മത്സരത്തില്‍ ഗോളടിച്ചാണ് സണ്‍ ചരിത്രം കുറിച്ചത്.