ചെല്‍സിയുടെ ജോര്‍ജീഞ്ഞോയാണ് യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരം. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കായും യൂറോ കപ്പില്‍ ഇറ്റലിക്കായും പുറത്തെടുത്ത മികവാണ് ജോര്‍ജീഞ്ഞോയെ ഈ അവാർഡിന് അർഹനാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന് ഡിബ്രൂയിനെ, ചെല്‍സിയിലെ സഹതാരം എങ്കോളോ കാന്റെ എന്നിവരെ പിന്തള്ളിയാണ് 29കാരനായ ജോര്‍ജീഞ്ഞോയുടെ നേട്ടം. Credits: Twitter