Home » photogallery » sports » US OPEN RUSSIA S DANIIL MEDVEDEV BEATS SERBIA S NOVAK DJOKOVIC TO WIN MAIDEN GRAND SLAM TITLE 1
US Open | കലണ്ടര്‍ സ്ലാം മോഹങ്ങള്‍ക്ക് വിരാമം; ജോക്കോയെ കണ്ണീരണിയിച്ച് മെദവ്ദേവിന് കന്നി ഗ്രാന്‍ഡ്സ്ലാം
കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാവുമായിരുന്നു ജോക്കോവിച്ച്. ഇതിനൊപ്പം കലണ്ടര്‍ സ്ലാം നേടാനും സെര്‍ബിയന്‍ താരത്തിനാകുമായിരുന്നു.
യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കണ്ണീരണിയിച്ച് റഷ്യയുടെ ഡാനില്‍ മെദവ്ദേവ്. (AP)
2/ 10
25 വയസുകാരന്റെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. അതേസമയം, ടെന്നീസ് ലോകം കാത്തിരുന്ന നൊവാക് ജോക്കോവിച്ചിന്റെ കലണ്ടര്‍ സ്ലാമിനും 21 ഗ്രാന്‍ഡ്സ്ലാം ചരിത്ര നേട്ടത്തിനുമാണ് മെദവ്ദേവ് വന്മതിലായി മാറിയത്. (AP)
3/ 10
കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയ മെദവ്ദേവ് ഒരു സെറ്റില്‍ പോലും പിന്നോട്ട് പോവാത്ത പോരാട്ട വീര്യമാണ് കാഴ്ചവച്ചത്. സ്കോര്‍ 6- 4, 6- 4, 6- 4. (AP)
4/ 10
ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മെദവ് ദേവ് ഫൈനലില്‍ കളിച്ചിരുന്നെങ്കിലും ജോക്കോവിച്ചിനോട് കലാശപ്പോരാട്ടത്തില്‍ തോറ്റിരുന്നു. ഇതിന് യുഎസ് ഓപ്പണില്‍ മധുരമായി പ്രതികാരം തീര്‍ക്കാനും മെദവ്ദേവിനായി. (AP)
5/ 10
റഷ്യയുടെ ഡാനില്‍ മെദവ്ദേവ് (വലത്), സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് (ഇടത്). (AP)
6/ 10
കിരീടം നേടിയിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാവുമായിരുന്നു ജോക്കോവിച്ച്. ഇതിനൊപ്പം കലണ്ടര്‍ സ്ലാം നേടാനും സെര്‍ബിയന്‍ താരത്തിനാകുമായിരുന്നു. (AP)
7/ 10
(AP)
8/ 10
ഫൈനലില്‍ ജോക്കോയെ തോല്‍പ്പിച്ചതിന് ശേഷം ക്വാര്‍ട്ടില്‍ കിടക്കുന്ന മെദവ്ദേവ്. (AP)
9/ 10
കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിടുന്ന ഡാനില്‍ മെദവ്ദേവ്. (AP)
10/ 10
മത്സരത്തിനിടെ പോയിന്റ് നഷ്ടപ്പെട്ടപ്പോള്‍ റാക്കറ്റ് തല്ലി തകര്‍ക്കുന്ന ജോക്കോവിച്ച്. (AP)