'വീഗന്‍' കോഹ്ലിക്ക് പച്ചക്കറി സദ്യ; മറ്റ് താരങ്ങളെ കാത്തിരിക്കുന്നത് കടല്‍ വിഭവങ്ങളുടെ ചാകര
വി.വി.അരുൺ
News18 | December 7, 2019, 7:28 PM IST
1/ 6
തിരുവന്തപുരം: കാര്യവട്ടത്ത് കളിപ്രേമികള്‍ പ്രതീക്ഷിക്കുന്നത് സിക്സറുകളും ഫോറുകളും നിറഞ്ഞ വിഭവസമൃദ്ധമായ റണ്സദ്യയാണ്. അത് ഒരുക്കാനെത്തുന്ന ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നതാകട്ടെ കൊതിയൂറും കേരള വിഭവങ്ങളും. കോവളം റാവീസിലാണ് ഇന്ത്യയുടേയും വെസ്റ്റ് ഇൻഡീസിന്റെയും താരങ്ങളുടെ താമസം. ഓരോ താരങ്ങളുടേയും ഇഷ്ടത്തിന് അനുസരിച്ചുള്ള രുചിക്കൂട്ടുകളാണ് തയ്യാറാകുന്നത്. കോര്‍പറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടേയും എക്സിക്യൂട്ടീവ് ഷെഫ് സഞ്ജയുടേയും നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്.
2/ 6
കോഹ്ലി 'വീഗന്‍' - പൂര്‍ണമായും സസ്യഭുക്കാണ് ക്യാപ്റ്റന്‍ കോഹ്ലി. മാംസം മാത്രമല്ല, മൃഗങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പാലും തൈരും ഉള്‍പ്പെടെ ഒന്നും കോഹ്ലി കഴിക്കില്ല. അതിനാല്‍ പച്ചക്കറിയും ഇലക്കറികളുമാണ് കോഹ്ലിക്ക് നല്‍കുക. ഇതിനായി ഹോട്ടലിലെ തോട്ടത്തിൽ തന്നെ ജൈവ പച്ചക്കറികള്‍ തയാറായിക്കഴിഞ്ഞു. ചീര, വള്ളിപ്പയര്‍, പാവയ്ക്ക, മുരിങ്ങയില എന്നിവയൊക്കെ കോഹ്ലിക്കും മറ്റും വെജിറ്റേറിയന്‍ പ്രേമികള്‍ക്കും നല്‍കും. പ്രാതലിന് സോയാ മില്‍ക്കോ ബദാം മില്‍ക്കോ ആണ് കോഹ്ലിക്ക് പ്രിയം. ഉച്ചയ്ക്ക് തനിനാടന്‍ സദ്യയും. മത്സരം രാത്രിയായതിനാല്‍ ഉച്ചയ്ക്ക് സദ്യ കഴിക്കാന്‍ ഇടയില്ല. എങ്കില്‍ മത്സരശേഷമോ അടുത്തദിവസമോ വിഭവസമൃദ്ധമായ സദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി ഒരുക്കും.
3/ 6
കടല്‍ വിഭവങ്ങളുടെ ചാകര - കടല്‍ വിഭവങ്ങളുടെ ചാകരയാണ് താരങ്ങള്‍ക്കായി ഒരുങ്ങുന്നത്. മിക്ക കളിക്കാരും കടല്‍ വിഭവങ്ങളുടെ ആരാധകര്‍. അഷ്ടമുടി കരിമീന്‍, വിഴിഞ്ഞത്തു നിന്നുള്ള ലോപ്സ്റര്, കക്ക, കല്ലുമ്മക്കായ, കണവ, അഴുക, പ്രാച്ചി, നെയ്മീന് അങ്ങനെയങ്ങനെ രൂചിയൂറും കടല്‍ വിഭവങ്ങള്‍. ഗ്രില്‍ഡ് ലോപ്സ്റ്ററാകും മെനുവിലെ കിംഗ്. ജസ്പ്രീത് ബുംറ ആദ്യമായി കടല്‍ വിഭവങ്ങള്‍ കഴിച്ചത് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നെന്ന കൗതുകവും ഷെഫ് സുരേഷ് പിള്ള ഓര്‍ക്കുന്നു. അന്ന് കുല്‍ദീപ് യാദവാണ് കടല്‍ വിഭവങ്ങളുടെ രുചിലോകത്തേക്ക് ബുംറയെ കൊണ്ടുപോയത്. പിന്നെ ഇരുവരും മത്സരിച്ച് ഗ്രില്‍ഡ് ലോപ്സറ്റര് കഴിച്ചതും രസകരമായ ഓര്മ. ഹോട്ടലില്‍ മാത്രമല്ല, സ്റ്റേഡിയത്തിലും വിഭവസമൃദ്ധമാകും താ ഭക്ഷണം. ഉച്ചഭക്ഷണത്തിന് കേരള സാമ്പാറും അവിയലും താരങ്ങള്‍ക്കു നിര്‍ബന്ധം. ഒപ്പം മട്ടണും ചിക്കനും ഉണ്ടാകും.
4/ 6
രസപ്രിയന് രവി ശാസ്ത്രി - രസമാണ് രവിശാസ്ത്രിയുടെ പ്രിയവിഭവം. അതുകൊണ്ടു തന്നെ ഹോട്ടലിലെ തോട്ടത്തില്‍ ഉത്പാദിപ്പിച്ച തക്കാളി പ്രത്യേകം കരുതി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ പരിശീലകന് രസമുണ്ടാക്കാന്‍. വിന്‍ഡീസിന് എരിവു വേണ്ട - എരിവില്ലാത്ത ആഹാരമാണ് വിന്‍ഡീസ് താരങ്ങള്‍ക്കു പ്രിയം. കഴിഞ്ഞ വര്‍ഷവും വിന്‍ഡീസ് ടീം വന്നപ്പോള്‍ ആവശ്യപ്പെട്ടത് അത്തരം വിഭവങ്ങളാണ്. അവര്‍ക്കും കടല്‍ വിഭവങ്ങളോട് പ്രത്യേക താത്പര്യമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കു നല്കുന്ന ഭക്ഷണം, എരിവു കുറച്ച് വിന്‍ഡീസ് കളിക്കാര്‍ക്കും നല്‍കും.
5/ 6
താമസം ആര്‍ഭാടം - ഇരു ടീമുകള്‍ക്കുമായി 93 മുറികളാണ് റാവീസില്‍ ബുക്ക് ചെയ്തിട്ടുള്ളത്. കടലിനോടു ചേര്‍ന്നുള്ള 'ദ ക്ലബ' വിഭാഗത്തിലാകും ഇന്ത്യന്‍ താരങ്ങളുടെ താമസം. മുറിയില്‍ നിന്നുള്ള കാഴ്ച മീറ്ററുകള്‍ക്ക് അപ്പുറമുള്ള വിശാലമായ കടല്‍. നല്ല കാറ്റേറ്റുള്ള കടല്‍ക്കാഴ്ചയില്‍ ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ പോലും മനസ്സിളകിയിരുന്നെന്ന് ഹോട്ടല്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. കടലിനടുത്തു മനോഹരമായ സ്വിമ്മിങ് പൂളും ആയുര്‍വേദ സ്പായും ബാസ്കറ്റ് ബാള്‍, ഫുട്ബാള്‍ കോര്‍ട്ടുകളുമൊക്കെ റെഡി.
6/ 6
കോഹ്ലിയെ കാത്ത് കൊട്ടാരം - ലോക ക്രിക്കറ്റിന്റെ രാജാവിനെ കാത്തിരിക്കുന്നത് ആഡംബരത്തിന്റെ അവസാന വാക്കെന്ന വിശേഷണത്തില്‍ മാത്രം ഒതുങ്ങുന്ന താമസ് സൗകര്യമാണ്. ബിസിസിഐയുടെ അനുമതി ലഭിച്ചാല്‍ കോഹ്ലി താമസിക്കുക കോവളം കൊട്ടാരത്തില്‍ രാജകീയമായി ആകും. മറ്റൊരു മുറി പരിശീലകന് രവി ശാസ്ത്രിക്കു വേണ്ടിയാണ്. ഇറ്റലിയിലെ പ്രശസ്തമായ ഷാന്റ്ലിയര്‍ മൊറാനോ തൂക്കുവിളക്കുകള്‍, വൂളന്‍ കാര്പെറ്റസ്, ഓട്ടോമേറ്റഡ് ബെഡ്റൂം തുടങ്ങി 24 കാരറ്റ് സ്വര്‍ണം പൂശിയ ടാപ്പുകള്‍ വരെ ഇവിടെയുണ്ട്.