ലോക്ക്ഡൗൺ ആയതോടെ ക്രിക്കറ്റ് തത്കാലം നിർത്തിവെച്ചിരിക്കുകയാണെങ്കിലും പുതിയ മേഖലകളിൽ കഴിവ് തെളിയിച്ചിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി. (Image:Virat Kohli/Instagram)
2/ 9
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യ അനുഷ്കയ്ക്ക് കേക്ക് നൽകുന്ന ചിത്രം കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. (Image:Virat Kohli/Instagram)
3/ 9
ഇത് താൻ തന്നെ ബേക്ക് ചെയ്ത കേക്കാണെന്ന് പറയുകയാണ് കോഹ്ലി. (Image:Virat Kohli/Instagram)
4/ 9
മയാങ്ക് അഗർവാളുമായുള്ള അഭിമുഖത്തിനിടയ്ക്കാണ് ലോക്ക്ഡൗൺ കാലത്തെ നേരംപോക്കലുകളെ കുറിച്ച് ക്യാപ്റ്റൻ മനസ്സു തുറന്നത്. (Image:Virat Kohli/Instagram)
5/ 9
അനുഷ്കയുടെ പിറന്നാൾ ദിനത്തിലാണ് കോഹ്ലി ആദ്യമായി കേക്ക് ഉണ്ടാക്കിയത്. ആദ്യത്തെ ശ്രമമായിരുന്നെങ്കിലും ഇത് സൂപ്പർ ഹിറ്റായിരുന്നുവെന്നും താരം പറയുന്നു. (Image:Virat Kohli/Instagram)
6/ 9
എന്തായാലും അനുഷ്കയ്ക്ക് കേക്ക് ഇഷ്ടപ്പെട്ടെന്നാണ് കോഹ്ലി അഭിമുഖത്തിൽ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തെ കുറിച്ചുള്ള മയാങ്കിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കോഹ്ലി. (Image:Virat Kohli/Instagram)
7/ 9
"അനുഷ്കയുടെ പിറന്നാൾ ദിവസമാണ് ജീവിതത്തിൽ ആദ്യമായി ഞാൻ കേക്കുണ്ടാക്കിയത്. (Image:Virat Kohli/Instagram)
8/ 9
എങ്കിലും അത് മികച്ച രീതിയിൽ തന്നെ ഉണ്ടാക്കാൻ സാധിച്ചു. കേക്ക് വളരെ ഇഷ്ടമായെന്നാണ് അനുഷ്ക പറഞ്ഞത്. (Image:Virat Kohli/Instagram)
9/ 9
എന്നെ സംബന്ധിച്ച് ഏറെ സ്പെഷ്യൽ ആണത്". കോഹ്ലി പറയുന്നു. (Image:Virat Kohli/Instagram)