ഐപിഎല്ലിൽ 7000 റൺസ് തികച്ച് വിരാട് കോഹ്ലി. ഇന്ന് ഡൽഹിക്കെതിരെ നടന്ന മത്സരത്തിലാണ് കോഹ്ലിയുടെ നേട്ടം. 233 മത്സരങ്ങളിൽ നിന്ന് 6988 റൺസുകൾ നേടിയ താരത്തിന് ചരിത്രത്തിലേക്ക് 12 റണ്ണുകൾ മാത്രം മതിയായിരുന്നു.
2/ 5
2021ലാണ് താരം ഐപിഎല്ലിൽ 6000 റണ്ണുകൾ പിന്നിട്ടത്. ഐപിഎല്ലിൽ ഏറ്റവും അധികം റൺസ് നേടിയ താരങ്ങളുടെ ലിസ്റ്റിൽ ബഹൂദൂരം മുന്നിലാണ് കോലി. രണ്ടാമതുള്ള പുളിഞ്ചാബ് കിങ്സിന്റെ നായകൻ ശിഖർ ധവാൻ നേടിയത് 213 മത്സരങ്ങളിൽ നിന്ന് 6536 റൺസ് ആണ്.
3/ 5
കരിയറിലെ ഏറ്റവും നിരാശാജനകമായ ഐപിഎൽ സീസണായിരുന്നു കഴിഞ്ഞ വർഷം കോഹ്ലിയുടേത്. 16 മത്സരങ്ങളിൽ നിന്ന് 22.73 ശരാശരിയിൽ താരം നേടിയത് 341 റൺസ് മാത്രമായിരുന്നു.
4/ 5
ഇന്നത്തെ ഡൽഹിക്കെതിരായ മത്സരത്തിൽ 46 പന്തുകളിൽ നിന്നും 55 റൺസ് താരം നേടി. ഈ സീസണിലെ ആറാം ഫിഫ്റ്റിയാണ് കോലി നേടിയത്. ഐ.പി.എല്ലിന്റെ ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും 364 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം.
5/ 5
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ വിരാട് കോലിയുടെയും മഹിപാല്‍ ലോമ്രോറിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് എടുത്തത്.