ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിൽ കരുത്തുകാട്ടി വിരാട് കോഹ്ലി. 250 മില്യൺ ഫോളോവേഴ്സ് നേട്ടമാണ് കോഹ്ലി കൈവരിച്ചത്. ഇൻസ്റ്റാഗ്രാമിൽ 250 ഫോളോവേഴ്സുള്ള ഏക ഏഷ്യൻ താരമാണ് കോഹ്ലി. ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്സുള്ള മൂന്നാമത്തെ കായികതാരം കൂടിയാണ് കോഹ്ലി.
2/ 5
കോഹ്ലിയ്ക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരാണുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 585 മില്യൺ ഫോളോവേഴ്സും 464 മില്യൺ ഫോളോവേഴ്സുമാണുള്ളത്.
3/ 5
ഇത്തവണത്തെ ഐപിഎൽ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സിനായി കോഹ്ലി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 14 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധസെഞ്ചുറികളുടെയും തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുടെയും സഹായത്തോടെ 639 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്.
4/ 5
ഈ സീസണില്‍ രണ്ട് സെഞ്ചുറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയിരുന്നു.
5/ 5
ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും കോലി തന്നെയാണ് മുന്നില്‍. ഐപിഎൽ ചരിത്രത്തിൽ 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി.