ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി അടിച്ചതോടെ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. 87 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ചുറി തികച്ചത്. 47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽ സെഞ്ചറിയിലേക്കെത്തി. വിരാട് കോഹ്ലിയുടെ 73-ാം അന്താരാഷ്ട്ര സെഞ്ചുറിയാണ് ഗുവാഹാട്ടിയില്‍ പിറന്നത്
ഏകദിനത്തിലെ കോഹ്ലിയുടെ 45-ാം സെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലി ഒരു ട്വന്റി-20 സെഞ്ചുറിയും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കോഹ്ലി. 100-സെഞ്ചുറികളുമായി സച്ചിനാണ് പട്ടികയില്‍ ഒന്നാമത്.