MS Dhoni Retirement| ധോണിയെ വീണ്ടും ഇന്ത്യൻ ജഴ്സിയിൽ കാണുമോ? വിടവാങ്ങല്‍ മത്സരം സംഘടിപ്പിച്ചേക്കുമെന്ന് സൂചന
MS Dhoni Retirement| ധോണി വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തിന് ബിസിസിഐ ജന്മനാടായ റാഞ്ചിയില്‍ വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് അഭ്യര്‍ഥിച്ചിരുന്നു
സ്വാതന്ത്ര്യദിനം രാത്രിയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത് ആരാധകര്‍ക്കു മാത്രമല്ല ബിസിസിഐയ്ക്കും ഷോക്കായിരുന്നു.
2/ 9
ഒരു വിടവാങ്ങൾ മത്സരത്തിന് പോലും നിൽക്കാതെ ഇത്തരമൊരു നിര്‍ണായക തീരുമാനം ഈ സമയത്ത് ആരും തന്നെ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്നില്ല.
3/ 9
ധോണി വിരമിച്ചതിനു പിന്നാലെ അദ്ദേഹത്തിന് ബിസിസിഐ ജന്മനാടായ റാഞ്ചിയില്‍ വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് അഭ്യര്‍ഥിച്ചിരുന്നു
4/ 9
എന്നാൽ ധോണിക്ക് വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
5/ 9
ഒരു ദേശീയ മാധ്യമത്തോടാണ് ധോണിക്കു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തിയത്.
6/ 9
നിലവില്‍ അന്താരാഷ്ട്ര പരമ്പരകളൊന്നും ഇന്ത്യക്കില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലിനു ശേഷം ധോണിക്കു വിടവാങ്ങല്‍ സംഘടിപ്പിക്കാനാവുമോയെന്ന് ബിസിസിഐ ആലോചിക്കുന്നത്.
7/ 9
രാജ്യത്തിന് ഒരുപാട് സംഭാവനകള്‍ നല്കിയ താരമാണ് ധോണി. അതുകൊണ്ടു തന്നെ ഒരു മികച്ച യാത്രയയപ്പ് അദ്ദേഹം അര്‍ഹിക്കുന്നതായും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.
8/ 9
ധോണിക്കു തീര്‍ച്ചയായും വിടവാങ്ങാന്‍ ഒരു മല്‍സരം നല്‍കണമെന്ന് തന്നെയാണ് ബിസിസിഐ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആരും ചിന്തിക്കാത്ത സമയത്താണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
9/ 9
ഐപിഎല്ലിനിടെ ധോണിയുമായി വിടവാങ്ങല്‍ മല്‍സരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സംസാരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം തേടുകയും ചെയ്യും. തീര്‍ച്ചയായും ഉചിതമായ യാത്രയപ്പ് ധോണിക്കു നല്‍കുമെന്നും ഒഫീഷ്യല്‍ അറിയിച്ചു.