2019 നവംബറിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ ശേഷം വിരാട് കോഹ്ലിക്ക് പിന്നീട് മൂന്നക്കം കാണാൻ കഴിഞ്ഞിട്ടില്ല. ഓരോ പരമ്പരയിലും കോഹ്ലി മൂന്നക്കം കടക്കുമെന്ന് ആരാധകർ പ്രതീക്ഷയർപ്പിക്കുമെങ്കിലും ഇന്ത്യയുടെ മുൻ ക്യാപ്റ്റന് മൂന്ന് കൊല്ലത്തോളമായി തുടരുന്ന സെഞ്ചുറി വരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കോഹ്ലിക്ക് മുന്നിൽ വീണ്ടുമൊരു അവസരം വന്നിരിക്കുമായാണ്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്ലി മൂന്നക്കം കടക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ. (PIC-Indiancricketteam/instagram)
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് കോഹ്ലിയുടെ 100-ാ൦ ടെസ്റ്റ് മത്സരമായിരിക്കും. മൊഹാലിയിൽ നടക്കുന്ന ടെസ്റ്റിൽ സെഞ്ചുറി നേടാൻ കോഹ്ലിക്ക് കഴിഞ്ഞാൽ 100-ാ൦ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് കോഹ്ലിക്ക് സ്വന്തമാകും. 33 കാരനായ കോഹ്ലി ഈ ടെസ്റ്റ് മത്സരം അവിസ്മരണീയമാക്കാനാണ് കോഹ്ലി ആഗ്രഹിക്കുക. മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്, വെസ്റ്റ് ഇൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ് എന്നിവരും തങ്ങളുടെ 100-ാ൦ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടുണ്ട്. ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന മൈക്കൽ കൗഡ്രെ ആയിരുന്നു. 1968ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. (PIC-Indiancricketteam/instagram)