വനിതാ T20 ലോകകപ്പില്‍ ഓസ്ട്രേലിയയെ നേരിടാൻ ഇറങ്ങുകയാണ് ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം T20 ലോകകപ്പ് ഫൈനലിനായിറങ്ങുന്നത്. വനിതാ ദിനത്തിൽ ഇന്ത്യന്‍ പെൺപുലികൾ ചരിത്രം കുറിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് രാജ്യം കരുത്തരായ ഓസ്ട്രേലിയയാണ് മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. ആദ്യ ലോകകിരീടം ലക്ഷ്യം വച്ചിറങ്ങുന്ന ഇന്ത്യ മത്സരിച്ച എല്ലാ മത്സരവും വിജയിച്ചു കൊണ്ടാണ് ഫൈനലിൽ എത്തി നിൽക്കുന്നത് ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കിട്ടിയത് സ്വപ്നതുല്യമായ തുടക്കം തന്നെയായിരുന്നു. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ 17 റൺസിന് തോൽപിച്ച് ഇന്ത്യ 132 റൺസെടുത്തപ്പോൾ ഓസീസ് ഇന്നിംഗ്സ് 115ൽ അവസാനിച്ചു പിന്നെ മുന്നിലെത്തിയത് ബംഗ്ലാദേശ്.അവിടെ ഇന്ത്യന്‍ ജയം 18 റൺസിന് മൂന്നാമങ്കത്തിൽ എതിരാളികൾ ന്യുസീലൻഡ്. വാശിയേറിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 3 റൺസിന്. സെമി ഫൈനൽ മഴ മൂലം ഉപേക്ഷിച്ചപ്പോൾ ഗ്രൂപ്പിൽ എല്ലാ കളികളും ജയിച്ചതിന്റെ ആനുകൂല്യത്തിൽ ഇന്ത്യ ഫൈനലിലേക്ക്. ആദ്യ കിരീടത്തിനായി ഇന്ത്യയും അഞ്ചാം കിരീടം ലക്ഷ്യം വച്ച് ഓസ്ട്രേലിയയും അങ്കത്തിനിറങ്ങുമ്പോൾ കപ്പ് ആര് ഉയർത്തുമെന്നറിയാൻ കാത്തിരിക്കാം..