കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം രണ്ട് തവണ വിവാഹം മാറ്റിക്കിവെക്കേണ്ടി വന്നതിന് ശേഷം, ജൂൺ 21നാണ് ഓസ്ട്രേലിയൻ താരമായ ആദം സാംപ തന്റെ ദീർഘകാല കാമുകിയുമായ ഹാറ്റിയെ വിവാഹം ചെയ്തത്.
2/ 8
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേസ് ആക്രമണം നയിക്കുന്ന ജസ്പ്രീത് ബുംറയും സ്പോർട്സ് അവതാരകയായ സഞ്ജന ഗണേശനുമായുള്ള വിവാഹം മാർച്ച് 15 നായിരുന്നു നടന്നത്. വിവാഹ വേഷത്തിലുള്ള ചിത്രങ്ങൾ ബുംറ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
3/ 8
ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്കട്ട് സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്റെ വിവാഹ വാർത്ത പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന ഇടം കൈയൻ പേസർ ഫെബ്രുവരി 2 ന് ഗുജറാത്തിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് വിവാഹിതനായത്.
4/ 8
ഇന്ത്യൻ ഓൾറൗണ്ടർ ജയന്ത് യാദവും കാമുകി ദിഷ ചൗളയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 16 ന് നടന്നു.
5/ 8
രാജസ്ഥാൻ റോയൽസിന്റെ മറ്റൊരു സൂപ്പർ താരമായ രാഹുൽ തെവാട്ടിയയുടെയും റിധി പന്നുവിന്റേയും വിവാഹം നവംബർ 29 നായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ദമ്പതികളുടെ വിവാഹനിശ്ചയം നടന്നിരുന്നു.
6/ 8
പുതുച്ചേരി ആഭ്യന്തര ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ദാമോദരനും ഐശ്വര്യയും ജൂൺ 27 ന് വിവാഹിതരായി. പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് എസ് ശങ്കറിന്റെ മകളാണ് വധു.
7/ 8
ഇന്ത്യയുടെ ഭാവി ഓൾറൗണ്ടർ എന്നറിയപ്പെടുന്ന ശിവം ദൂബെയും കാമുകി അഞ്ജും ഖാനു൦ ജൂലൈ 16നാണ് വിവാഹിതരായത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന ദൂബെ തന്റെ വിവാഹചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
8/ 8
ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറും വൈശാലി വിശ്വേശ്വരനും ഈ വർഷം ജനുവരിയിൽ വിവാഹിതരായി. തമിഴ്നാട് താരം തന്റെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.