

ഭോപ്പാൽ: പതിനാറുവയസ്സുകാരിയെ 16 മാസം പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ.


മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 50 വയസുകാരനായ കാറ്ററിങ് കോൺട്രോക്റ്ററും മക്കളും ബന്ധുക്കളും ഉൾപ്പെടെ ആറുപേരെ തുക്കോഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.


2018 മാർച്ച് മുതലാണ് അന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതികൾ പീഡിപ്പിച്ചത്. മാതാവിന്റെ മരണത്തെ തുടർന്ന് കുട്ടി പഠനം ഉപേക്ഷിച്ചു. വാച്ച്മാനായ അച്ഛനും സഹോദരിമാർക്കുമൊപ്പമായിരുന്നു കുട്ടി പിന്നീട് കഴിഞ്ഞത്.


അച്ഛൻ ജോലിക്കായി പോകുന്ന സമയങ്ങളിൽ തൊട്ടടുത്ത് താമസിച്ചിരുന്നു കാറ്ററിങ് കരാറുകാരായ നരേഷ് മക്കളെ പരിചരിക്കാനായി പെൺകുട്ടിയെ വിളിക്കുമായിരുന്നു.


അശ്ലീല വീഡിയോകൾ കാണിച്ചശേഷം നരേഷ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. നരേഷിന്റെ മകനായ നിഹാലും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.


നരേഷിന്റെ പതിനാറുകാരനായ അനന്തരവനിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി പെൺകുട്ടി തന്റെ ആൺ സുഹൃത്തിനെ വിളിച്ചിരുന്നു. ഈ ബന്ധം പുറത്തുപറയും എന്ന് ഭീഷണിപ്പെടുത്തി പതിനാറുകാരനും ബലാത്സംഗം തുടർന്നു.


പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി പിതാവിനോട് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി. തുടർന്ന് പിതാവ് പൊലീസിനെ വിവരം അറിയിച്ചതോടെയാണ് മാസങ്ങൾ നീണ്ടുനിന്ന പീഡനം പുറംലോകം അറിയുന്നത്.