

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകളിലേക്ക് ലോഡ് കണക്കിന് സാധനങ്ങൾ കയറ്റി അയച്ച തിരുവനന്തപുരം മേയർ വി. കെ പ്രശാന്ത് ആണ് ഈ പ്രളയകാലത്തെ സമൂഹമാധ്യമങ്ങളിലെ താരം.


നിരവധി ട്രോളുകളാണ് വി കെ പ്രശാന്തിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ദുരിതാശ്വാസ സാധന സമാഹരണം ആവശ്യമില്ലെന്നു ജില്ലാ കലക്റ്റർ അടക്കം നിലപാടെടുത്തപ്പോഴാണ് മേയർ മുന്നോട്ടുവന്ന് സമാഹരണം തുടങ്ങിയത്


തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനെ അഭിനന്ദിച്ചു പരക്കുന്ന നൂറു കണക്കിന് ട്രോളുകളിൽ ഒന്നാണിത്...


തെക്കുള്ളവർ സഹായിക്കാൻ മടിയുള്ളവരാണെന്ന നികൃഷ്ടമായ പരാമർശങ്ങൾ ചിലർ സാമൂഹിക മാധ്യമങ്ങളിൽ പരത്തി തുടങ്ങിയ സമയത്തായിരുന്നു നഗരപിതാവിന്റെ ഇടപെടൽ.


ജില്ലാ കലക്റ്റർ അടക്കം പിൻവാങ്ങി നിന്നിട്ടും മേയർ മുന്നിൽ തന്നെ നിന്നു കളക്ഷൻ പോയന്റുകൾ സജീവമാക്കി.


വോളന്റിയര്മാര്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും അവരുടെ പരാതികള്‍ കേട്ടും മേല്നോട്ടത്തിനായ് ഓടി നടന്നും മേയര്‍ മാതൃക കാട്ടുകയാണ്.


കഴിഞ്ഞ പ്രളയ സമയത്ത് ഓപൊട് പറഞ്ഞ് തിരുവനന്തപുരത്തിന് ആവേശമായ ജില്ലകളക്ടര്‍ കെ വാസുകിയായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ താരമെങ്കില്‍ ഇത്തവണ അത് മേയര്‍ വികെ പ്രശാന്താണ്.


ലോഡ് കണക്കിന് അവശ്യസാധനങ്ങൾ ഇതിനോടകം വയനാട് നിലമ്പൂർ തുടങ്ങി ഇടങ്ങളിലേക്ക് ഓരോ ദിവസവും തിരുവനന്തപുരത്തുനിന്നും പോകുന്നുണ്ട്.