ഓണ്‍ലൈൻ ചാറ്റ് സംവിധാനങ്ങളിലെ ഇടപെടല്‍ മൂലമുള്ള മാനസിക വ്യതിയാനങ്ങൾ എന്ന വിഷയം ആസ്പദമാക്കിയായിരുന്നു പഠനം.
News18 Malayalam | June 30, 2019, 10:42 AM IST
1/ 5
വാട്സ്ആപ്പ് പോലെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിൽ അധിക സമയം ചിലവഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ.
2/ 5
ഇന്റർനാഷണൽ ജേണൽ ഓഫ് ഹ്യൂമൺ കംപ്യൂട്ടർ സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. ടെക്സ്റ്റ് മെസേജ് അയക്കാൻ പ്രത്യേകിച്ച് ഗ്രൂപ്പ് ചാറ്റ് സംവിധാനങ്ങൾ ഉള്ള ആപ്പുകൾ നമ്മുടെ മാനസിക ആരോഗ്യത്തില്‍ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനം
3/ 5
ഓണ്‍ലൈൻ ചാറ്റ് സംവിധാനങ്ങളിലെ ഇടപെടല്‍ മൂലമുള്ള മാനസിക വ്യതിയാനങ്ങൾ എന്ന വിഷയം ആസ്പദമാക്കിയായിരുന്നു പഠനം. വാട്സ്ആപ്പിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നവർ വളരെ കുറച്ച് ഏകാന്തത അനുഭവിക്കുന്നവരും കുടുംബവും സുഹൃത്തുക്കളുമായുള്ള അടുത്ത ഇടപഴകൽ മൂലം ആത്മാഭിമാനം കൂടിയവരാകുമെന്നും പഠനം വ്യക്തമാക്കുന്നു.
4/ 5
24 വയസ് പ്രായമുള്ള 158 യുവതികളും 42 യുവാക്കളെയും ഉൾപ്പെടുത്തിയായിരുന്നു പഠനം. ഗ്രൂപ്പ് ചാറ്റ് സവിശേഷതയും ജനപ്രീയതയും കൊണ്ടാണ് വാട്സ് ആപ്പ് കൂടുതലായും ഉപയോഗിക്കപ്പെടുന്നതെന്നും വ്യക്തമായി
5/ 5
നിലവിലെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ വാട്സ്ആപ്പ് പോലുള്ള സാമൂഹ്യസാങ്കേതിക സംവിധാനങ്ങള്‍ നമ്മളെ സഹായിക്കുന്നുണ്ട്. ആശയവിനിമയത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കി ആളുകളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുകയും ചെയ്യുന്നുവെന്നും പഠനത്തിൽ തെളിഞ്ഞു