ഹിമയുഗത്തിലെ ഇതുവരെ കണ്ടെത്തിയ ഏറ്റവും സംരക്ഷിത മാതൃകകളിൽ ഒന്നാണിത്. കുടലിന്റെ ഒരു ഭാഗം, കട്ടിയുള്ള മുടി തുടങ്ങി ആന്തരികാവയവങ്ങളും ലഭിച്ചതിൽ ഉൾപ്പെടുന്നു. സമീപത്തു നിന്ന് കൊമ്പും കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനം കാരണം സൈബീരിയയിലെ പ്രദേശങ്ങളിൽ കൂടുതലായി മഞ്ഞുരുകൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇക്കാരണത്താൽ, അടുത്തിടെയായി ഹിമയുഗത്തിലെ നിരവധി മാമ്മോത്തുകൾ, കാണ്ടാമൃഗങ്ങൾ, സിംഹക്കുട്ടികൾ എന്നിവയുടെ സംരക്ഷിത മൃതദേഹങ്ങൾ ഈ ഭാഗത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞദിവസം കണ്ടെത്തിയ കാണ്ടാമൃഗത്തിന് ചാകുന്ന സമയത്ത് മൂന്ന് അല്ലെങ്കിൽ നാല് വർഷം പ്രായമുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. പാലിയന്റോളജിസ്റ്റായ വാലേരി പ്ലോട്നികോവിനെ ഉദ്ധരിച്ച് യാകുടിയ 24 ടിവിയാണ് ഇക്കാര്യം പറഞ്ഞത്. റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ റീജിയണൽ ബ്രാഞ്ചിൽ പാലിയന്റോളജിസ്റ്റാണ് അദ്ദേഹം. ഈ കാണ്ടാമൃഗം മുങ്ങി മരിച്ചതാകാമെന്നാണ് പ്ലോട്നികോവ് പറയുന്നത്.