എഡിൻബറോ ഡ്യൂക്കും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവുമായ ഫിലിപ് രാജകുമാരന് ആദരം അർപ്പിച്ച് യുകെ സൈന്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിൻഡ്സർ കാസിലില്‍ വച്ചായിരുന്നു 99കാരനായ ഫിലിപ്പ് രാജകുമാരന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണം അടയാളപ്പെടുത്തിക്കൊണ്ട് 41 റൗണ്ട് ഗൺസല്യൂട്ട് നൽകിയാണ് രാജ്യത്തെ വിവിധ സേനാവിഭാഗങ്ങൾ ആദരം അറിയിച്ചത്.
ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങള്‍ മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരന് മൂന്നു വര്‍ഷത്തോളമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല.അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിടുകയും ചെയ്തു. (Daniel Leal-Olivas/Pool Photo via AP)