യുദ്ധം അഫ്ഗാന് ജനതയുടെ ജീവിതത്തില്‍ ആഘാതം ഏല്‍പ്പിച്ചത് ഏതെല്ലാം തരത്തില്‍?
ജനുവരി മുതലുള്ള താലിബാന്-അഫ്ഗാന് യുദ്ധം സൃഷ്ടിച്ചത് 2.7 ലക്ഷം അഭയാര്‍ത്ഥികളെ. ഇതോടെ ദശകങ്ങള്‍ നീണ്ട അഫ്ഗാനിലെ ആഭ്യന്തരയുദ്ധത്തില്‍ അഭയാര്‍ത്ഥികളായവര്‍ 35 ലക്ഷത്തോളം.
ജനുവരി മുതലുള്ള താലിബാന്-അഫ്ഗാന് യുദ്ധം സൃഷ്ടിച്ചത് 2.7 ലക്ഷം അഭയാര്‍ത്ഥികളെ. ഇതോടെ ദശകങ്ങള്‍ നീണ്ട അഫ്ഗാനിലെ ആഭ്യന്തരയുദ്ധത്തില്‍ അഭയാര്‍ത്ഥികളായവര്‍ 35 ലക്ഷത്തോളം.
2/ 7
2000 അഫ്ഗാന് കുടുംബങ്ങളാണ് കുണ്ടുസ് പ്രവിശ്യയില്‍ നടന്ന യുദ്ധത്തില്‍ മാത്രം അനാഥരായത്. ഇവര്‍ ഇപ്പോള്‍ ടെന്റുകളില്‍ അരവയറുമായി കഴിയുന്നു. താലിബാന് ഭരണം വീണ്ടും എത്തിയെന്നറിഞ്ഞതോടെ അഫ്ഗാന് വിട്ട് പോകാന്‍ കൊതിക്കുന്നത് ലക്ഷങ്ങളാണ് എന്നാണ് റിപ്പോർട്ട്.
3/ 7
സ്ത്രീകളെയും കുട്ടികളെയും ഇനിയും അഫ്ഗാനിസ്ഥാനില്‍ നിര്‍ത്തുന്നത് അപകടകരമാണെന്നും അന്നാട്ടുകാർ ഭയക്കുന്നു.
4/ 7
2001ല്‍ അമേരിക്കൻ പട്ടാളം അഫ്ഗാനിസ്ഥാനില്‍ എത്തിയതിന് ശേഷമുണ്ടായ പോരാട്ടത്തില്‍ 2,41,000 പേരാണ് കൊല്ലപ്പെട്ടത് . ഇതില്‍ 71,000 പേരും സാധാരണ അഫ്ഗാന് പൗരന്മാരാണ്.
5/ 7
ദശകങ്ങള്‍ നീണ്ട യുദ്ധത്തിന്റെ ഫലമായി കുടിവെള്ളം മലിനമായി. ഇങ്ങനെ നാട്ടുകാർ രോഗികളായി മാറുന്ന സ്ഥിതിവിശേഷവുമുണ്ട്.കുട്ടികളും സ്ത്രീകളും പോഷാകാഹാരക്കുറവിന്റെ പ്രശ്നങ്ങളും അനുഭവിക്കുന്നു.
6/ 7
ആരോഗ്യപരിപാലനം കൃത്യമായി നടക്കാത്തത് സാധാരണ അഫ്ഗാന് പൗരന്മാരുടെ ജീവിതത്തെ ബാധിച്ചിരിക്കുന്നു. യുദ്ധത്താല്‍ കീറിമുറിക്കപ്പെട്ട ഈ രാജ്യത്തെ ദാരിദ്ര്യം, പോഷകാഹാരക്കുറവ് എല്ലാം ദുരിതത്തിലാഴ്ത്തുന്നു.
7/ 7
രണ്ടു പതിറ്റാണ്ടുകാലത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ പട്ടാളക്കാരുടെ പൊടുന്നനെയുള്ള പിന്മാറ്റമാണ് താലിബാനെ വര്ധിതവീര്യരാക്കിയത്.