രണ്ട് പതിറ്റാണ്ട് കഴിഞ്ഞ് താലിബാന് അധികാരം കൈക്കലാക്കുമ്പോള്‍ അഫഗാനിലെ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ സാംസ്കാരിക പാരമ്പര്യങ്ങള്‍ക്കും മത നിയമങ്ങള്‍ക്കും അനുസൃതമായി സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് ഇടം നല്‍കിക്കൊണ്ട് അഫ്ഗാനിസ്ഥാനില്‍ ഒരു ''യഥാര്‍ത്ഥ ഇസ്ലാമിക സംവിധാനം'' വേണമെന്നാണ് താലിബാന്റെ വാദം.