ടെഹ്റാൻ: യുക്രെയ്ൻ യാത്രാവിമാനം ഇറാനിൽ തകർന്നു വീണ് 176 പേർ മരിച്ചു. യാത്രക്കാരും ജീവനക്കാരും ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇറാൻ വ്യക്തമാക്കി. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇറാൻ വക്താവ് വ്യക്തമാക്കി. 170 യാത്രാക്കാരുമായി ടെഹ്റാനിൽ നിന്നും പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നുവീണത്.
വിമാനം പുറന്നയുർന്ന് മിനിട്ടുകൾക്കുള്ളിലായിരുന്നു അപകടം. വിമാനം അപകടത്തിൽപ്പെടുന്നതിന്റെ ആദ്യ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം താഴേക്ക് പതിച്ച് വൻ പൊട്ടിത്തെറിയുണ്ടാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇറാഖിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് വിമാന തകർന്നുവീണത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.