അതേസമയം, ആനകളുടെ മരണകാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ കോവിഡ് കാരണം നിലച്ചിരിക്കുകയാണ്. ആഫ്രിക്കയിലെ ആനകളുടെ മൂന്നിലൊന്നും ബോട്സ്വാനയിലാണ്. എന്നാൽ, മരണകാരണം കണ്ടെത്താൻ അന്താരാഷ്ട്ര ഏജൻസികൾക്ക് സാംപിളുകൾക്ക് എത്തിച്ചു നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. കോവിഡ് 19 കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വിമാനങ്ങൾ കുറവാണ്. അതിനാലാണ് സാംപിളുകൾ അയയ്ക്കാൻ കഴിയാത്തത്.
പല ആനകളും മുഖം കുത്തി വീണ നിലയിലാണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ വീണുള്ള മരണമാകാമെന്നാണ് കരുതപ്പെടുന്നത്. ചില ആനകൾ മരണത്തിന് മുമ്പായി വട്ടത്തിൽ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതായും പറയുന്നുണ്ട്. അതുകൊണ്ട് തന്നെ അവയുടെ നാഡീവ്യവസ്ഥയെ ബാധിച്ച എന്തെങ്കിലും അസുഖങ്ങളാകാമെന്ന സംശയവും ഉയരുന്നു