ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് (chinese president xi jinpin) സെറിബ്രല്‍ അന്യൂറിസം (cerebral aneurysm) എന്ന ഗുരുതരരോഗം ബാധിച്ച് കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലാണ് ഈ വിവരം. അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ജിൻപിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് മരുന്നുകൾ ഉപയോഗിച്ചാണ് ചൈനീസ് പ്രസിഡന്റ് ഇപ്പോൾ ചികിത്സ നടത്തുന്നത്. ഈ രോഗം കാരണം തലച്ചോറിലെ രക്തകോശങ്ങൾ മൃദുവാകുകയും രക്ത കുഴലുകൾ ചുരുങ്ങുകയും ചെയ്യും. (Photo - AP)
019 മാർച്ചിൽ, ഇറ്റലിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്ക്കിടെ, അദ്ദേഹത്തിന്റെ കാൽചുവടുകൾ തെറ്റുന്നത് ലോകം ശ്രദ്ധിച്ചു. പിന്നീട് ഫ്രാൻസിലെത്തിയപ്പോൾ, ഇവിടെയും ഇരിക്കാൻ അദ്ദേഹത്തിന് പരസഹായം തേടേണ്ടിവന്നു. അതുപോലെ, 2020 ഒക്ടോബറിൽ ഷെൻഷെനിൽ നടന്ന ഒരു പ്രസംഗത്തിനിടെ, അദ്ദേഹത്തിന്റെ ശബ്ദം വളരെ കുറവായിരുന്നു, ചുമയുമുണ്ടായിരുന്നു. വളരെ ക്ഷീണിതനായി അദ്ദേഹം കാണപ്പെട്ടതും അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. (Photo - AP)
2019ൽ ഇറ്റലിയിൽ പര്യടനം നടത്തിയപ്പോൾ നടക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. അവിടെ ഇരിക്കാൻ പോലും സപ്പോർട്ട് എടുക്കേണ്ടി വന്നു. പതിഞ്ഞ ശബ്ദത്തില്‍ ചുമച്ചുകൊണ്ട് വിറയോടെ സംസാരിക്കുന്ന ഷി ജിന്‍പിങ് രോഗബാധിതനാണെന്ന് നിരവധി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട്, വിന്റര്‍ ഒളിംപ്കിസിന്റെ സമയത്ത് ഷി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതോടെ ഊഹാപോഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമായിരുന്നു. (Photo - AP)
ഈ വർഷം നവംബറില്‍ നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ഇരുപതാമത് നാഷണല്‍ കോണ്‍ഗ്രസില്‍, തനിക്ക് മൂന്നാം ഊഴം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഷി ജിന്‍പിങ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തന്റെ ഭരണത്തിൻ കീഴിലുള്ള ചൈനയെ കൂടുതൽ സമ്പന്നവും സ്വാധീനമുള്ളതും സ്ഥിരതയുള്ളതുമായി ചിത്രീകരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. (Photo - AP)
ഈ രോഗം തലച്ചോറിന്റെ ഏത് ഭാഗത്തും ഉണ്ടാകാം, അത് എപ്പോൾ വേണമെങ്കിലും കഠിനമാകാനുള്ള സാധ്യതയുമുണ്ട്. കഠിനമായ തലവേദന, കൈകളിലും കാലുകളിലും തളർച്ച, നിരന്തരമായ ബലഹീനത, തലകറക്കം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതുകൂടാതെ, അപസ്മാരവും അതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം, പ്രസിഡന്റിന് രോഗമുള്ളതായി ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. (Photo - AP)