ബീയ്ജിംഗ്: കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്
2/ 7
ഇതോടെ ചൈനയിലെ മരണം 1016 ആയി. 36000 ത്തിലധികം പേരാണ് ചികിത്സയിലുള്ളത്.
3/ 7
മൂന്ന് ലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് പടരുന്നത് നിയന്ത്രണവിധേയമാക്കാനായിട്ടില്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട്
4/ 7
അതേസമയം ചൈനീസ് പ്രഡിഡന്റ് ഷീ ജിൻ പിങ് കഴിഞ്ഞ ദിവസം രോഗബാധിതർ കഴിയുന്ന ആശുപത്രി സന്ദർശിച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കൂടുതൽ നടപടികളുണ്ടാകുമെന്നായിരുന്നു പ്രസിഡന്റ് പ്രതികരിച്ചത്
5/ 7
ചൈനയിലെ അവസ്ഥ അതീവ ഗുരുതരമായതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു
6/ 7
യു.എസിലെ സെൻറർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ധർ അടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച ചൈനയിലെത്തിയിട്ടുള്ളത്.
7/ 7
വൈറസ് ചൈനയ്ക്ക് പുറത്തേക്ക് വ്യാപിച്ചതും ആശങ്ക ഉയർത്തുന്നുണ്ട്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ മഞ്ഞു മലയുടെ ഒരറ്റം മാത്രമായിരിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയെസൂസ്