കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117 ആയെന്ന് ലോകാരോഗ്യ സംഘടന. 42708 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് ലക്ഷത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ചൈനയിൽ തുടരുകയാണ്. ചൊവ്വാഴ്ച മാത്രം 97 പേര് മരിച്ചു. ഇവരില്‍ കൂടുതല്‍ പേരും ഹുബെയ് പ്രവിശ്യക്കാരാണ്. 44,200 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. കൊറോണ വൈറസ് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡ്ഹനോം മുന്നറിയിപ്പു നല്കി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട രോഗം ഇതിനോടകം 25 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ ഭീതിയില്‍ സ്തംഭിച്ച അവസ്ഥയിലാണ് ചൈനയിലെ പല നഗരങ്ങളും. സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.