കാന്‍സറിനോട് പോരാടി മരണത്തിന് കീഴടങ്ങിയ മകളുടെ ജീവിതം ചിത്രങ്ങളിലാക്കി പിതാവ്
ജനനം മുതൽ കാൻസറിനോട് പോരാടി 15കാരിയായ മകൾ മരണത്തിന് കീഴടങ്ങുന്നത് വരെയുള്ള ഓരോ നിമിഷവും ചിത്രങ്ങളിലാക്കി പങ്കുവച്ചെത്തിയിരിക്കുകയാണ് റോയിട്ടേഴ്സ് ഫോട്ടോഗ്രോഫർ കൂടിയായ പിതാവ് ഡറൈൻ സമ്മിറ്റ് ലൂപി.
കാൻസറുമായുള്ള പോരാട്ടത്തിനൊടുവിൽ ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് റെബെക്ക സമ്മിറ്റ് ലൂപി എന്ന പതിനഞ്ചുകാരി ജീവിതത്തോട് വിട പറഞ്ഞത്. മാൾട്ട തൽ ക്വാർക്കിലെ മാറ്റര്‍ ഡെ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. (Credits: Reuters)
2/ 18
മകളുടെ കാൻസർ പോരാട്ടത്തിന്റെ ഓരോ നിമിഷവും ചിത്രങ്ങളിലാക്കി പങ്കുവച്ചെത്തിയിരിക്കുകയാണ് റോയിട്ടേഴ്സ് ഫോട്ടോഗ്രോഫർ കൂടിയായ പിതാവ് ഡറൈൻ സമ്മിറ്റ് ലൂപി. (ചിത്രം- ഡറൈൻ മകള്‍ക്ക് സമീപം -Credits: Reuters)
3/ 18
മാറ്റർ ഡെ ഹോസ്പിറ്റൽ ഓങ്കോളജി വാർഡിൽ ഫിസിയോതെറാപ്പിസ്റ്റായ ജൊനാഥൻ ഡിമെക്കിനൊപ്പം റെബേക്ക. 'റെബേക്കയുടെ ഇച്ഛാശക്തിയും മുന്നോട്ട് പോകാനുള്ള ദൃഢനിശ്ചയവവും എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്ന എന്നാണ് ഡിമെക് പറയുന്നത്. (Credits: Reuters)
4/ 18
ചികിത്സയിൽ കഴിഞ്ഞിരുന്ന റെബേക്കയ്ക്ക് മരുന്നുകൾ നൽകുന്ന നഴ്സ് മേരി റോസ് ബുഗെജ (Credits: Reuters)
5/ 18
ഫിസിയോതെറാപ്പി നടക്കുന്നതിനിടെ മകളെ പരിപാലിക്കുന്ന അമ്മ മരീസ ഫോർഡ് Credits: Reuters.
6/ 18
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ ജനാലക്കരികിൽ നിന്നും മകളെ നോക്കുന്ന മരീസ ഫോർഡ്. Credits: Reuters.
പതിനഞ്ചുകാരിയായ റെബെക്കയുടെ ശവപേടകം . സംസ്കാര ചടങ്ങുകള്‍ക്ക് മുമ്പ് പകർത്തിയ ചിത്രം Credits: Reuters.
9/ 18
സിറ്റി സ്കാൻ ചെയ്യുന്നതിനായി റെബേക്കയെ എത്തിച്ചപ്പോൾ. Credits: Reuters.
10/ 18
കീമോ തെറാപ്പിക്ക് ശേഷം വിശ്രമിക്കുന്ന റെബേക്ക. Credits: Reuters.
11/ 18
റെബേക്ക ആശുപത്രി കിടക്കയിലെ തന്റെ കൂട്ടായ ടെഡിക്കൊപ്പം. Credits: Reuters.
12/ 18
August 3, 2005ൽ റെബേക്ക ജനിച്ച സമയത്ത് പകർത്തിയ ചിത്രം Credits: Reuters.
13/ 18
ആശുപത്രിക്കിടക്കയിൽ കൂട്ടുകാർക്കൊപ്പം റെബേക്ക് November 23, 2020ൽ പകര്‍ത്തിയ ചിത്രം Credits: Reuters.
14/ 18
ആശുപത്രിക്കിടക്കിയിൽ റെബേക്ക November 7, 2020 ൽ പകർത്തിയ ചിത്രം. Credits: Reuters.
15/ 18
കോമ അവസ്ഥയിലായ റെബെക്കയ്ക്ക് ഉമ്മ നൽകുന്ന മാതാവ് മരീസ ഫോർഡ്. December 30, 2020ലെ ചിത്രം. Credits: Reuters.
16/ 18
ആശുപത്രിക്കിടക്കിയിൽ കോമായിൽ കഴിയുന്ന റെബേക്ക December 28, 2020ലെ ചിത്രം. Credits: Reuters.
17/ 18
റെബെക്കയുടെ മൃതശരീരത്തിന് സമീപം വിലപിക്കുന്ന അമ്മ മറീസ ഫോർഡ്. ജനുവരി 3, 2021ലെ ചിത്രം Credits: Reuters.
18/ 18
റെബേക്കയുടെ മരണത്തിന് അൽപം മുമ്പ് പകര്‍ത്തിയ ചിത്രം. ഈ ചിത്രമെടുത്ത് ഒരു മണിക്കൂർ തികയുന്നതിന് മുമ്പ് ആ പതിനഞ്ചുകാരി ലോകത്തോട് വിട പറഞ്ഞു. Credits: Reuters.