റോമിൽ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളുമായി ആശയവിനിമയം നടത്തി. വിവിധ വിഷയങ്ങളെ കുറിച്ച് വിവിധ രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ലോകനേതാക്കളുമൊത്തുള്ള ചിത്രങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. ചിത്രങ്ങളിൽ, പ്രധാനമന്ത്രി മോദി ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി സൌഹൃദം പങ്കിടുന്നത് കാണാം..