ചൈനയിലെ (China) ഹുബെയ് പ്രവിശ്യയിൽ (Hubei province) കഴിഞ്ഞ ദിവസം എക്സ്പ്രസ് വേ പാലം ( expressway bridge) തകർന്ന് നാല് പേർ മരിച്ചു
2/ 5
ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
3/ 5
അപകടത്തില്‍ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
4/ 5
ശനിയാഴ്ച ഉച്ചയോടെ എക്സ്പ്രസ് വേയ്ക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം എഴൗ നഗരത്തിലൂടെ ( Ezhou City) പോകുന്ന റോഡിലേക്ക് തകർന്ന് വീണുകയായിരുന്നു. ഈ സമയം പാലത്തിന് മുകളിലൂടെ പോവുകയായിരുന്ന മൂന്ന് ട്രക്കുകളും താഴേക്ക് മറിഞ്ഞ് വീണു.
5/ 5
198 ടൺ ഭാരമുള്ള ഓവർലോഡ് ട്രക്ക് താഴെ വീണപ്പോൾ രണ്ട് കഷണങ്ങളായി തകർന്നു. മറ്റ് രണ്ട് ട്രക്കുകളും താഴേക്ക് പതിച്ചെന്നും സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.