ത്രിദിന യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഡെന്മാർക്കിലെത്തിയതായിരുന്നു മോദി. ഇന്ത്യയിലെ അടിസ്ഥാന വികസന മേഖലയിലും ഹരിത വ്യവസായത്തിലും ഡാനിഷ് കമ്പനികൾക്ക് ഏറെ നിക്ഷേപ സാധ്യതയുണ്ടെന്ന് ബിസിനസ് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സനുമായും മോദി കൂടിക്കാഴ്ച നടത്തി. (MEA)