ന്യൂയോർക്ക്: ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലങ്ങളിൽ ഒന്നാം സ്ഥാനം കുവൈറ്റിന്. ലോക കാലാവസ്ഥാ സംഘടന തയാറാക്കിയ പട്ടികയിൽ പാകിസ്താനാണ് രണ്ടാം സ്ഥാനം.
2/ 4
2016 ജൂലൈ ഒന്നിന് കുവൈറ്റിലെ മിട്രിബായിൽ 129 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. പാകിസ്താനിലെ തർബറ്റിൽ 2017 മെയ് 28ന് 128.7 ഡിഗ്രി സെൽഷ്യസ് രഖപ്പെടുത്തി. രണ്ട് വർഷത്തോളം നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
3/ 4
അതേസമയം കുവൈത്തിൽ കഠിനമായ ചൂട് തുടരുകയാണ്. സൂര്യാഘാതമേറ്റ് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പകൽസമയത്ത് പുറംപണി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
4/ 4
ഗൾഫ് രാജ്യങ്ങളിലെല്ലാം കനത്ത ചൂട് തുടരുകയാണ്. കുവൈത്ത് കഴിഞ്ഞാൽ സൌദിയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്.