മനുഷ്യരാശി ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രപഞ്ച ദൃശ്യങ്ങളാണ് നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്തു വിട്ടിരിക്കുന്നത്. ഇതിനുമുൻപ് പകർത്തപ്പെട്ടിട്ടില്ലാത്ത സ്പെയ്സിന്റെ ഏറ്റവും ആഴമേറിയതും കൃത്യതയാർന്നതുമായ ചിത്രങ്ങളാണ് ഇവ. നാസ (NASA) ഇഎസ്എസ് ആയും (ESA-European Space Agency) സിഎസ്എസ് (CSA-Canadian Space Agency)ആയും പങ്കുചേർന്ന് നിർമ്മിച്ച ജെയിംസ് വെബ് പ്രപഞ്ചത്തിന്റെ രസ്യങ്ങളുടെ ചുരുളഴിക്കാനുള്ള മിഷനിലാണ്. മനുഷർ കണ്ടിട്ടില്ലാത്ത പ്രപഞ്ച ഭാഗങ്ങളുടെ ഫുൾ കളർ ചിത്രങ്ങൾ എടുത്തുകൊണ്ട് ആ ആസൂത്രണ പദ്ധതിയ്ക്ക് തുടക്കമായിരിക്കുകയാണ്. വിശദമായ ചിത്രമാണിത്. ഈ ചിത്രത്തിൽ എസ് എം എ സി എസ് (SMACS 0723) എന്ന് വിളിക്കപ്പെടുന്ന ഗ്യാലക്സി കൂട്ടങ്ങളെ കാണുവാൻ സാധിക്കും. (Image Credit: NASA)
ഡബ്ല്യുഎഎസ് പി96-ബി (WASP 96-b)എന്ന ഭീമൻ വാതക ഗ്രഹത്തിൽ ജലത്തിന്റെ അടയാളം തിരിച്ചറിയാൻ ജെയിംസ് വെബ് ടെലിസ്കോപ്പിനായി. ഡബ്ല്യുഎഎസ് പി96-ബി (WASP 96-b) ഒരു നക്ഷത്രത്തെ 1,150 പ്രകാശവർഷം അകലെ പ്രദിക്ഷണം ചെയ്യുന്നുണ്ട്. പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മേഘങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത് ഇതാദ്യമായാണ്.