ചൊവ്വാഴ്ചയാണ് വാങ്സോങ്–8 എന്ന മിസൈൽ പരീക്ഷിച്ചത്. രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനാണ് മിസൈലുകൾ വികസിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തര കൊറിയ ഈ മാസം നടത്തുന്ന മൂന്നാമത്തെ മിസൈൽ പരീക്ഷണമാണിത്. ട്രെയിനിൽനിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലും ക്രൂയിസ് മിസൈലുമാണ് പരീക്ഷിച്ചത്. (Image: News18 Creative)
ഹൈപ്പർ സോണിക് മിസൈലുകൾ നിർമിക്കുന്നതിനാവശ്യമായ പഠനങ്ങൾ പൂർത്തിയാക്കിയെന്ന് ജനുവരിയിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മുൻനിർത്തിയാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. മിസൈലിന്റെ ആദ്യ പരീക്ഷണമാണ് ചൊവ്വാഴ്ച നടത്തിയത്. (Image: News18 Creative)