Dog Surfing Competition | വീട്ടിൽ നായ ഉണ്ടോ? വരൂ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാം
മത്സരത്തിനായി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം സെപ്റ്റംബറോടെയാണ് വീഡിയോ അപ്ലോഡ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://animalcenter.org/surf-dog-surf-a-thon. എന്ന വെബ്സൈറ്റ് സന്ദർശിക്കുക..
കോവിഡ് മൂലം പല വിനോദപരിപാടികളും വൈകിയാണ് അരങ്ങേറുന്നത്. പലതും നീട്ടി വച്ചു. സാധാരണയിൽ നിന്ന് വിരുദ്ധമായി പല മത്സരങ്ങളും നടക്കുന്നത് ഓൺലൈനായാണ് എന്നതും മറ്റൊരു പ്രത്യേകത.
2/ 5
എല്ലാ വർഷവും സെപ്റ്റംബറിലാണ് കാലിഫോർണിയായിലെ ഡെൽ മാർ ഡോഗ് ബീച്ചിൽ നായ്ക്കളുടെ സർഫിംഗ് മത്സരം നടക്കുന്നത്.
3/ 5
ഇക്കുറി കോവിഡ് പശ്ചാത്തലത്തിൽ ബീച്ചിൽ മത്സരം നടത്തുക അസാധ്യം. അതിനാൽ വിർച്വൽ ഡോഗ് സർഫിംഗ് മത്സരം സംഘടിപ്പിക്കുകയാണ് സംഘാടകർ.
4/ 5
നായ്ക്കളുടെ തൂക്കം അനുസരിച്ച് പല വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. നായ്ക്കളുടെ സർഫിംഗ്, സർഫിംഗ് ദൂരം, തിരമാലകളുടെ ശക്തി, സർഫിംഗ് ബോർഡിൽ നായയുടെ പ്രകടന ശൈലി തുടങ്ങിയവ പരിശോധിച്ചാകും വിജയിയെ നിശ്ചയിക്കുക. വീഡിയോ എവിടെ നിന്നും അയയ്ക്കാം.
5/ 5
മത്സരത്തിനായി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം സെപ്റ്റംബറോടെയാണ് വീഡിയോ അപ്ലോഡ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://animalcenter.org/surf-dog-surf-a-thon. എന്ന വെബ്സൈറ്റ് സന്ദർശിക്കുക..