നഗ്ന ചിത്രങ്ങളും വീഡിയോകളും ലീക്കായതിന് പിന്നാലെ കലാ രംഗം വിടുന്നതായി പ്രഖ്യാപിച്ച് പാക് ഗായിക റാബി പർസാദ
2/ 9
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കിയാണ് റാബി ആദ്യം വാർത്തകളിൽ നിറഞ്ഞത്.
3/ 9
മോദിയെ വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നായിരുന്നു ആദ്യ ഭീഷണി.
4/ 9
പ്രധാനമന്ത്രി മോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്ന തരത്തിലുള്ള ഭീഷണിയും ഇവർ മുഴക്കിയിരുന്നു.
5/ 9
പാക് സൈന്യത്തിനെതിരെയും സൈനിക മേധാവിക്കെതിരെയും നടത്തിയ വിമർശനങ്ങളും റാബിയെ വാർത്തകളിൽ നിറച്ചിരുന്നു
6/ 9
പാക് സേനക്കെതിരെ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് റാബിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്.
7/ 9
പാക്കിസ്ഥാൻ ആര്‍മി വക്താവ് പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കർമാരെ ഉപയോഗിച്ച് വിഡിയോ ചോർത്തിയതാണെന്നുമാണ് ഒരുകൂട്ടരുടെ ആരോപണം. എന്നാൽ റാബിയുടെ കാമുകന് ഫോണിലൂടെ അയച്ച വീഡിയോകളും ഫോട്ടോകളുമാണ് ചോർന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ
8/ 9
താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ചൂട് പിടിക്കുന്നതിനിടെയാണ് കലാ രംഗം വിടുന്നുവെന്ന പ്രഖ്യാപനം റാബി നടത്തിയിരിക്കുന്നത്.
9/ 9
' കലാരംഗം ഉപേക്ഷിക്കുകയാണ്.. അള്ളാഹു എന്റെ തെറ്റുകൾ പൊറുത്തു തരട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തിൽ ആളുകളുടെ ഹൃദയത്തെ മയപ്പെടുത്തട്ടെ എന്നാണ് കാലരംഗം വിട്ടു പോവുകയാണെന്നറിയിച്ചു കൊണ്ടുള്ള ട്വീറ്റിൽ റാബി കുറിച്ചത്